ആല്‍ബെര്‍ട്ടയില്‍ നിന്ന് യാത്ര ആരംഭിച്ച് സിപി ഹോളിഡേ ട്രെയിന്‍. നിറങ്ങളും, പാട്ടും ഒരുക്കി പ്രവിശ്യയിലുടനീളമുള്ള കമ്മ്യൂണിറ്റികളിലൂടെ കടന്നുപോകുന്ന സിപി ഹോളിഡേ ട്രെയിൻ നോര്‍ത്ത് അമേരിക്കയിലെ ഫുഡ് ബാങ്കുകള്‍ക്ക് ഭക്ഷണവും പണവും സംഭാവനയായി സ്വരൂപിക്കാനാണ് എല്ലാ വര്‍ഷവും ഹോളിഡേ ട്രെയിന്‍ യാത്ര നടത്തുന്നത്. യുഎസ് ഹോളിഡേ ട്രെയിന്‍, കാനഡ ഹോളിഡേ ട്രെയിന്‍ എന്നിവയാണ് സര്‍വീസ് നടത്തുന്ന ട്രെയിനുകൾ.
നിരവധി ലൈവ് ഷോകള്‍, ടൈലര്‍ ഷാ, സോഫിയ കാമറ തുടങ്ങിയ കലാകാരന്മാര്‍ ഒരുക്കുന്ന കാഴ്ചകൾ എന്നിവയാണ് ഇത്തവണത്തെ ആകര്‍ഷണങ്ങള്‍. ഈ മാസം എഡ്മന്റണ്‍, കാല്‍ഗറി, കാന്‍മോര്‍, എയര്‍ഡ്രി, ലെഡക് എന്നിവയുള്‍പ്പെടെ ആല്‍ബെര്‍ട്ടയിലെ ഏകദേശം രണ്ട് ഡസനോളം കമ്മ്യൂണിറ്റികളിലൂടെ ട്രെയിന്‍ സഞ്ചരിക്കും. സിപി ഹോളിഡേ ട്രെയിന്‍ നിര്‍ത്തുന്ന സ്റ്റോപ്പുകളേതൊക്കെ എന്നറിയാനും ഷെഡ്യൂളിനുമായി https://gis.cpkcr.com/arcgis/rest/directories/arcgisoutput/HolidayTrain/Canada_Holiday_Train_Route.pdfഎന്ന ലിങ്ക് സന്ദര്‍ശിക്കുക.
ആല്‍ബെര്‍ട്ടയില്‍ യാത്ര ആരംഭിച്ച് സിപി ഹോളിഡേ ട്രെയിന്‍

Reading Time: < 1 minute