ഇന്ന് മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് പിറന്നാളാണ്. മലയാള സിനിമയിലെ പകരം വെയ്ക്കാൻ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. കൃത്യം രാത്രി 12 മണിക്ക് മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്.
55 ചിത്രങ്ങളോളം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ടർബോയാണ് അടുത്ത് റിലീസിന് ഒരുങ്ങുന്ന ചിത്രം. 300ലധികം തിയേറ്ററുകളിൽ മെയ് 23 ന് കേരളത്തിൽ ടർബോ എത്തും. അതേസമയം പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാൻ, മോഹൻലാലിൻറെ തന്നെ ആദ്യ സംവിധാനം ബറോസും അണിയറയിൽ ഒരുങ്ങുകയാണ്.
മോഹൻ ലാലിന് 64; ചുംബന ചിത്രം പങ്കുവെച്ച് മമ്മൂട്ടി
Reading Time: < 1 minute






