അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി നിയമനിർമ്മാണം അവതരിപ്പിച്ച് ക്യുബെക്ക്. ക്യുബെക്കിലെ സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള വലിയ നീക്കത്തിൻ്റെ ഭാഗമായുള്ള ബില്ല് ഇമിഗ്രേഷൻ മന്ത്രി ജീൻ-ഫ്രാങ്കോയിസ് റോബർജ് അവതരിപ്പിച്ചു. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പഠന നിലവാരം, പ്രോഗ്രാം എന്നിവ അനുസരിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥി അപേക്ഷകളുടെ എണ്ണം നിയന്ത്രിക്കാനാണ് തീരുമാനം.
പ്രവശ്യയിൽ സ്ഥിരതാമസക്കാരല്ലാത്തവരിൽ 24 ശതമാനം വിദേശ വിദ്യാർത്ഥികളാണെന്ന് സർക്കാർ പറയുന്നു. ക്യുബെക്കിൽ സാധുവായ പഠനാനുമതിയുള്ള വിദേശ വിദ്യാർത്ഥികളുടെ എണ്ണം 2014 നും 2023 നും ഇടയിൽ 140 ശതമാനം വർധിച്ച് 50,000-ൽ നിന്ന് 120,000 ആയതായും മന്ത്രി വ്യക്തമാക്കുന്നു.







