ടൊറൻ്റോയിലും ജിടിഎയും ശക്തമായ മഴ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. ശനിയാഴ്ച വരെ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രത്യേക കാലാവസ്ഥാ പ്രസ്താവന പുറപ്പെടുവിച്ചത്. ചില പ്രദേശങ്ങളിൽ ഉയർന്ന അളവിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് തെക്കൻ ഒൻ്റാറിയോയ്ക്കും ബാധകമാണെന്ന് റിപ്പോർട്ട് പറയുന്നു. ഈ വാരാന്ത്യത്തിൽ തെക്കൻ ഒൻ്റാറിയോയിലുടനീളം വ്യാപകമായ മഴ ഉണ്ടായേക്കും. തെക്കുപടിഞ്ഞാറൻ ഒൻ്റാറിയോയിൽ ഇന്ന് വൈകുന്നേരത്തോടെ മഴ പെയ്യുകയും ഒറ്റരാത്രികൊണ്ട് കിഴക്കോട്ട് നീങ്ങുകയും ചെയ്യുമെന്നും കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. ശനിയാഴ്ച മഴ വളരെ ശക്തമായിരിക്കുമെന്നും കൂടുതൽ ദിവസം നീണ്ടുനിൽക്കുമെന്നും പ്രതീക്ഷിക്കുന്നതായും ഏജൻസി അറിയിച്ചു . ഞായറാഴ്ച താപനിലയിൽ പെട്ടെന്ന് കുറയും ഉണ്ടാകും. പകൽസമയത്ത് ഉയർന്ന താപനില 1ഡിഗ്രി സെൽഷ്യൽ ആകുമെന്നും ടൊറൻ്റോയിൽ -5 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുകയും ചെയ്യുമെന്നും കാലാവസ്ഥാ പ്രസ്താവനയിൽ പറയുന്നു.
