dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

ഹോം റിനവേഷൻ സേവിംഗ്സ് പ്രോഗ്രാമുമായി ഓന്റാരിയോ

Reading Time: < 1 minute

രണ്ട് പുതിയ ഊർജ്ജക്ഷമതാ പദ്ധതികൾ അവതരിപ്പിച്ച് ഓന്റാരിയോ. വീടുകൾ പുതുക്കി പണിയുന്നതിന് റീബേറ്റ് നൽകുന്നത് ഉൾപ്പെടെയാണ് പുതിയ പദ്ധതി. വീടുകളുടെ അറ്റക്കുറ്റ പണികൾക്ക് ഹോം റിനവേഷൻ ഇൻസന്റീവും,വീടുകളുടെ ഊർജ്ജ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി പുതിയ വീട്ട് ഉപകരങ്ങൾക്ക് വാങ്ങുന്നതിന് സഹായം നൽകുന്നതുമാണ് പുതിയ പദ്ധതികൾ.
ജനുവരി 28-ന് ആരംഭിക്കുന്ന ഹോം റിനവേഷൻ സേവിംഗ്സ് പ്രോഗ്രാമിലൂടെ ജനാലകൾ, വാതിലുകൾ, ഇൻസുലേഷൻ, എയർ സീൽ, സ്മാർട്ട് തെർമോസ്റ്റാറ്റ്, ഹീറ്റ് പമ്പ്, റൂഫ്‌ടോപ്പ് സോളാർ തുടങ്ങിവയുടെ നവീകരണത്തിന് ചെലവിന്റെ 30 ശതമാനം വരെ വീടുടമസ്ഥർക്ക് റീബേറ്റ് നൽകും.
നവീകരണത്തിന്റെ ഭാ​ഗമായി ഇൻസുലേഷനായി $8,900 വരെയും, ഓരോ വാതിലും ജനലും മാറ്റുന്നതിന് $100 വരെയും റിബേറ്റ് ലഭിക്കുമെന്ന് ഊർജ മന്ത്രി സ്റ്റീഫൻ ലെക്സെ പറഞ്ഞു. ഉദാഹരണമായി ഒരു വീട്ടുടമ $15,000 മുടക്കി ഒരു പുതിയ ഹീറ്റ് പമ്പ് ഇൻസ്റ്റാൾ ചെയ്താൽ അവർക്ക് മുൻകൂർ $4,500 റിബേറ്റ് ലഭിക്കും.

Leave a comment

Your email address will not be published. Required fields are marked *