dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #Canada Immigration Updates #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

പുതിയ കാനഡ LMIA നിയമങ്ങൾ പ്രാബല്യത്തിൽ, മാറ്റങ്ങൾ ഇവയാണ്

Reading Time: < 1 minute

കാനഡയിൽ പുതിയ LMIA (ലേബർ മാർക്കറ്റ് ഇമ്പാക്റ്റ് അസെസ്മെന്റ്) നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഇതോടെ താൽക്കാലിക ഫോറിൻ വർക്കർ (TFW) പ്രോഗ്രാമിൽ പ്രധാന മാറ്റങ്ങൾ ഉണ്ടാകും. ഓഗസ്റ്റ് 26-ന് പ്രഖ്യാപിച്ച മാറ്റങ്ങൾ സെപ്റ്റംബർ(26) ഇന്നാണ് പ്രാബല്യത്തിൽ വന്നത്.
6% അല്ലെങ്കിൽ അതിൽ കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള മെട്രോപോളിറ്റൻ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് നിയമം. കാനഡയിലെ തൊഴിലാളികൾക്ക് മുൻഗണന നൽകുകയും വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് തടയുക എന്നതാണ് പ്രധാന ലക്ഷ്യം.

TFW പ്രോഗ്രാമിലെ മാറ്റങ്ങൾ

ഉയർന്ന തൊഴിലില്ലായ്മയുള്ള പ്രദേശങ്ങളിൽ എൽഎംഐഎ നിർക്കലാക്കും.

കാനഡ സർക്കാർ 6% അല്ലെങ്കിൽ അതിലധികമോ തൊഴിലില്ലായ്മ നിരക്കുള്ള പ്രദേശങ്ങളിൽ താൽക്കാലിക വിദേശ തൊഴിലാളി (TFW) പ്രോഗ്രാമിന്റെ ലോ-വേജ് സ്ട്രീമിന് LMIA പ്രോസസ്സിംഗ് നിർത്തിവെച്ചു. ഇനിമുതൽ ഈ പ്രദേശങ്ങളിലെ തൊഴിലുടമകൾക്ക് താഴ്ന്ന വേതനമുള്ള ജോലികൾക്കായി വിദേശ തൊഴിലാളികളെ നിയമിക്കാൻ കഴിയില്ല.
എന്നാൽ കൃഷി, ഭക്ഷ്യ സംസ്കരണം, നിർമ്മാണം, ആരോഗ്യ സംരക്ഷണം തുടങ്ങിയ അവശ്യ മേഖലയെ ഈ പരിധിയിൽ നിന്നും ഒഴിവാക്കിട്ടുണ്ട്.

വിദേശ തൊഴിലാളി നിയമനത്തിൽ 10% പരിധി

തൊഴിലുടമകൾക്ക് TFW പ്രോഗ്രാമിലൂടെ അവരുടെ മൊത്തം തൊഴിലാളികളുടെ 10% മാത്രമേ ഇനിനിയമിക്കാനാകൂ. മുൻപ് ഇത് 20% ശതമാനമായിരുന്നു. കൃഷി, ഭക്ഷ്യ സംസ്കരണം, നിർമ്മാണം, ആരോഗ്യ സംരക്ഷണം തുടങ്ങിയ അവശ്യ മേഖലയെ ഈ പരിധിയിൽ നിന്നും ഒഴിവാക്കിട്ടുണ്ട്.

തൊഴിൽ കാലയളവ് കുറച്ചു

കുറഞ്ഞ വേതന സ്ട്രീം വഴി നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ തൊഴിൽ കാലയളവ് രണ്ട് വർഷത്തിൽ നിന്ന് ഒരു വർഷമായി പരിമിതപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *