കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലം മാടനടയിലെ കുടുംബവീട്ടിൽ കവര്‍ച്ച. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് കവര്‍ച്ച ചെയ്തത്.
സംശയമുള്ള രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരാണോ മോഷണം നടത്തിയത് എന്നതില്‍ വ്യക്തതയില്ല. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. പൂട്ടിക്കിടന്ന വീടിന് സമീപത്തെ ഷെഡിൽ നിന്നാണ് സാധനങ്ങള്‍ കവർന്നത്. ഗ്രിൽ തകർത്തിട്ടുണ്ട്. ബന്ധുവാണ് വീട്ടിലെത്തിയപ്പോള്‍ കവര്‍ച്ച നടന്നതായി മനസിലാക്കിയത്. തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്.
