dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

തീവ്രകാലാവസ്ഥയും അടിയന്തര സാഹചര്യങ്ങളും നേരിടാൻ കാനഡയ്ക്ക് കഴിയില്ലെന്ന് 61 ശതമാനം കനേഡിയന്മാർ; സര്‍വേ

Reading Time: < 1 minute

ഭാവിയിലെ പ്രകൃതിദുരന്തങ്ങളും തീവ്രകാലാവസ്ഥയും നേരിടാന്‍ കാനഡയ്ക്ക് കഴിയില്ലെന്ന് 61 ശതമാനം കനേഡിയന്‍ പൗരന്മാരും കരുതുന്നതായി നാനോസ് റിസര്‍ച്ച് സര്‍വേ. ദേശീയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 75 ശതമാനവും വരും വര്‍ഷങ്ങളില്‍ രാജ്യത്ത് അടിയന്തര സാഹചര്യങ്ങള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. കാട്ടുതീ, വെള്ളപ്പൊക്കം, വൈദ്യുതി തടസ്സങ്ങള്‍, എല്ലാത്തരം പ്രകൃതിദുരന്തങ്ങള്‍ എന്നിവ നേരിടാന്‍ തക്ക ശേഷി രാജ്യത്തിനില്ലെന്ന് നാനോസ് റിസര്‍ച്ചിലെ ചീഫ് ഡാറ്റാ സയന്റിസ്റ്റ് നിക്ക് നാനോസ് വ്യക്തമാക്കി.
എന്നാല്‍ പ്രതിസന്ധികള്‍ തരണം ചെയ്യാനായി തയാറെടുപ്പ് നടത്തുന്നതില്‍ രാജ്യം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് സര്‍വേയില്‍ പങ്കെടുത്തവർ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 91 ശതമാനം പേരും ഒരു നാഷണല്‍ വോളിയന്റര്‍ ഡിസാസ്റ്റര്‍ റിലീഫ് പ്രോഗ്രാം രൂപീകരിക്കുന്നതിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ, 82 ശതമാനം പേര്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഏജന്‍സി രൂപീകരിക്കുന്നതിനെ അനുകൂലിച്ചു.

Leave a comment

Your email address will not be published. Required fields are marked *