അഞ്ച് പ്രധാന കനേഡിയന്‍ നഗരങ്ങളുടെ ഇമ്മേഴ്‌സീവ് വ്യൂ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്‌സ്. നഗരങ്ങളിലെത്തുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ അപ്‌ഡേറ്റ്. മോണ്‍ട്രിയല്‍, കാല്‍ഗറി, ടൊറന്റോ, ഓട്ടവ, എഡ്മന്റണ്‍ എന്നീ നഗരങ്ങളുടെ ഇമ്മേഴ്‌സീവ് വ്യൂ ലഭ്യമാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ലാന്‍ഡ്മാര്‍ക്കുകള്‍, റെസ്‌റ്റോറന്റുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ ഫ്‌ളാറ്റ് ഫോട്ടോകളെ 3D ചിത്രങ്ങളാക്കി മാറ്റുന്നു.
ഇത് കോടിക്കണക്കിന് സ്ട്രീറ്റ് വ്യൂ, ഏരിയല്‍ ഫോട്ടോ എന്നിവ കൂട്ടിചേർത്ത് ഒരു പ്രദേശത്തിന്റെ വിശദമായ ഡിജിറ്റല്‍ മോഡല്‍ സൃഷ്ടിക്കുന്നു. ഇമ്മേഴ്‌സീവ് വ്യൂ സഞ്ചാരികൾ അവരുടെ യാത്രകള്‍ പ്ലാൻ ചെയ്യാനും നഗരത്തില്‍ എത്തുന്നതിന് മുമ്പ് മികച്ച അനുഭവം നല്‍കാനും സഹായിക്കും.
അഞ്ച് കനേഡിയന്‍ നഗരങ്ങളുടെ ഇമ്മേഴ്‌സീവ് വ്യൂ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്‌സ്
Reading Time: < 1 minute






