dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

ടൊറൻ്റോയിൽ ഇന്ന് ശക്തമായ മഴ

Reading Time: < 1 minute

ടൊറൻ്റോയിലും ജിടിഎയിലും ഇന്ന് ശക്തമായ മഴ ലഭിക്കും. മഴ ഉച്ചവരെ നീണ്ടുനിൽക്കുമെന്നും റിപ്പോർട്ട് പറയുന്നു. ടൊറൻ്റോയിലെ ഇന്നത്തെ പകൽസമയത്തെ ഉയർന്ന താപനില 21 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എന്നാൽ ഈർപ്പവുമായി കൂടിച്ചേർന്ന് 24 ആയി അനുഭവപ്പെടും. രാത്രിയിൽ താപനില 15 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും എൻവയോൺമെന്റ് കാനഡ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രിയോടെ മഴ വീണ്ടും ആരംഭിക്കുകയും ടൊറൻ്റോയിൽ 25-30 മില്ലിമീറ്റർ മഴ ചെയ്യുമെന്നും ഏജൻസി പറയുന്നു. ടൊറൻ്റോയിലെ പകൽസമയത്തെ ഉയർന്ന താപനില ചൊവ്വാഴ്ച 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
ബുധനാഴ്‌ചയും മഴയുണ്ടാകും. എന്നാൽ എത്ര മാത്രം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനാതീതമാണ്. ബുധനാഴ്ച ഉച്ചയ്ക്കും വൈകുന്നേരവും 70 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ ഏജൻസി വ്യക്തമാക്കി. എന്നാൽ വ്യാഴാഴ്ച മഴ കുറയും.

Leave a comment

Your email address will not be published. Required fields are marked *