ഒൻ്റാറിയോ സ്കൂളുകളിലെ പുതിയ മൊബൈൽ ഫോൺ നിയമങ്ങളിൽ വ്യക്തതയില്ലെന്ന് വിമർശനം. പ്രവിശ്യയിലെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസ് റൂമിലെ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ഈ ആഴ്ച പ്രാബല്യത്തിൽ വരും. എന്നാൽ നിയന്ത്രണങ്ങൾ എങ്ങനെ നടപ്പാക്കുമെന്നോ അവ എത്രത്തോളം ഫലപ്രദമാകുമെന്നോ തങ്ങൾക്ക് ഉറപ്പില്ലെന്ന് വിമർശകർ പറയുന്നു.
പഠന സമയത്തിൽ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഏപ്രിലിൽ മാസത്തിലാണ് ഒൻ്റാറിയോ ഗവൺമെൻ്റ് ക്ലാസ് മുറികളിലെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച നടപടികൾ സ്റ്റാൻഡേർഡ് ചെയ്യുന്നതിനായി പുതിയ നടപടികൾ പ്രഖ്യാപിച്ചിരുന്നു.
അടുത്തയാഴ്ച മുതൽ കിൻഡർഗാർട്ടൻ മുതൽ ഗ്രേഡ് 6 വരെയുള്ള വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ സൈലന്റ് മോഡിൽ സൂക്ഷിക്കണം. ഗ്രേഡ് 7 മുതൽ ഗ്രേഡ് 12 വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ പാടില്ല. അധ്യാപകർ അനുവദിക്കുകയാണെങ്കിൽ അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക വിദ്യാഭ്യാസമോ മെഡിക്കൽ ആവശ്യങ്ങളോ ഉണ്ടെങ്കിൽ മാത്രമേ മൊബൈൽ ഫോണുകൾ ഉപയോഗിക്കാവൂ എന്നും പ്രവിശ്യ പറയുന്നു.
ലക്ഷ്യം സ്വാഗതാർഹമാണെങ്കിലും, നിയമങ്ങൾ എങ്ങനെ നടപ്പാക്കണം എന്നതിനെക്കുറിച്ച് വ്യക്തതയും അവ നടപ്പിലാക്കേണ്ട അധ്യാപകർക്ക് പിന്തുണയും ആവശ്യമാണെന്ന് അധ്യാപക സംഘടനകൾ പറയുന്നു. പ്രിൻസിപ്പൽമാർക്ക് തന്നെ ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും ഒൻ്റാറിയോ ഇംഗ്ലീഷ് കാത്തലിക് ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് റെനെ ജാൻസെൻ ഇൻ ഡി വാൾ പറഞ്ഞു.







