dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയിൽ ദയാവധം ആവശ്യപ്പെടുന്നവരുടെ എണ്ണത്തിൽ പതിമൂന്ന് മടങ്ങ് വർധന; പഠനം

Reading Time: < 1 minute

കാനഡയില്‍ ദയാവധം വർധിക്കുന്നതായി റിപ്പോർട്ട്. തിങ്ക്താങ്ക് ഗ്രൂപ്പായ കാര്‍ഡസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കാനഡയിലെ മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംഗിന്റെ(MAid) ഞെട്ടിക്കുന്ന കണക്കുകൾ പറയുന്നു. 2016 ലെ മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംഗ് നിയമവിധേയമാക്കിയതിന് ശേഷം ഇത്തരം മരണങ്ങൾ ആവശ്യപ്പെടുന്നവരുടെ എണ്ണം പതിമൂന്ന് മടങ്ങ് വർധിച്ചതായി കണക്കുകൾ പറയുന്നു. അര്‍ബുദം, ഹൃദ്രോഗം, കോവിഡ്, അപകടങ്ങള്‍ എന്നിവയാണ് ദയാവധത്തിന് മുകളില്‍ വരുന്ന മരണകാരണങ്ങള്‍. 
2016 നും 2022 നും ഇടയില്‍ ദയാവധം നടത്തുന്നവരുടെ എണ്ണം 13 മടങ്ങ് വർദ്ധിച്ചു. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ദയാവധ വ്യവസ്ഥ കാനഡയിലുണ്ടെന്ന് ഷിംഗ്ടൺ ഡി.സി. ആസ്ഥാനമായുള്ള എത്തിക്‌സ് ആൻഡ് പബ്ലിക് പോളിസി സെൻ്ററിലെ വിസിറ്റിംഗ് ഫെലോ, പഠന രചയിതാവ് അലക്‌സാണ്ടർ റൈക്കിൻ പറഞ്ഞു.2016 ല്‍ 1,018 പേരാണ് മെഡിക്കല്‍ അസിസ്റ്റന്‍സ് ഡൈയിംഗ് തെരഞ്ഞെടുത്തത്. അതേസമയം, 2022 ല്‍ 13,241 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പഠനത്തിലെ കണക്കുകള്‍ പറയുന്നു. 

Leave a comment

Your email address will not be published. Required fields are marked *