കാനഡയിൽ ആരോഗ്യരംഗത്ത് ജോലിചെയ്യുന്നവരുടെ കൃത്യമായ ഡാറ്റ ബേസ് തയ്യാറാക്കാൻ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. 47 മില്യൺ ഡോളർ ഇതിനായി വകയിരുത്തി. രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെ എണ്ണം ടാലി ചെയ്യണമെന്നും ഇതുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തണമെന്നുമുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും ദീർഘകാലമായുള്ള ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്.
കാനഡയുടെ ആരോഗ്യമേഖലയിലെ തൊഴിൽ ശക്തിയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും പഠിക്കുകയും ചെയ്യുന്ന ഗവേഷക സംഘങ്ങൾക്ക് ഈ തുക നൽകാനാണ് തീരുമാനം. കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫോർമേഷന് ആണ് ഇതിൽ ഏറ്റവും ഉയർന്ന തുകയായ 22.5 മില്യൺ ഡോളർ നൽകിയിട്ടുള്ളത്. നാഷണൽ ഫിസിഷ്യൻസ് ഡാറ്റ ബേസ് ഓഫ് ഡോക്ടേഴ്സ് വിപുലമാക്കാൻ 13 മില്യൺ ഡോളർ മെഡിക്കൽ കൗൺസിൽ ഓഫ് കാനഡക്കും അനുവദിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ യോഗ്യതകൾ, സ്പെഷാലിറ്റീസ്, ഇവരുടെ ലൊക്കേഷനുകൾ എന്നിവയെല്ലാം രജിസ്ട്രിയിൽ ഉൾപ്പെടുത്തും.
കാനഡയിൽ എത്ര ഡോക്ടർമാർ ഉണ്ട്? കണ്ടെത്താൻ പദ്ധതിയുമായി സർക്കാർ
Reading Time: < 1 minute






