കാനഡയിൽ വാഹന മോഷണ കേസുകൾ ഗണ്യമായി വർധിക്കുന്നതിനിയയിൽ രാജ്യത്തെ രാഷ്ട്രീയക്കാരും നിയമപാലകരും വർദ്ധിച്ചുവരുന്ന വാഹന മോഷണങ്ങളെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്. നീതിന്യായ മന്ത്രി ആരിഫ് വിരാനിയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ടൊയോട്ട ഹൈലാൻഡർ എക്‌സ്എൽഇ കഴിഞ്ഞ നവംബറിൽ മോഷണം പോയിരുന്നുവെങ്കിലും പിന്നീട് വീണ്ടെടുത്തതായി കഴിഞ്ഞയാഴ്ച ഹൗസ് ഓഫ് കോമൺസിൽ സമർപ്പിച്ച രേഖകൾ പറയുന്നു.ഡേവിഡ് ലാമെറ്റി നീതിന്യായ മന്ത്രിയായിരിക്കെ കഴിഞ്ഞ ഫെബ്രുവരിയിൽ മോഷ്ടിക്കപ്പെട്ടതും കണ്ടെടുത്തതും ഇതേ കാർ തന്നെ. 2021 ഫെബ്രുവരിയിൽ ലാമെറ്റിയുടെ കാലത്ത് മറ്റൊരു 2019 ടൊയോട്ട ഹൈലാൻഡർ മോഷ്ടിക്കപ്പെട്ടു .കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു ഫെഡറൽ നീതിന്യായ മന്ത്രിയുടെ കാർ മോഷണം പോകുന്ന മൂന്നാമത്തെ സംഭവമാണിത്. മറ്റ് ഫെഡറൽ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങളും സമീപ വർഷങ്ങളിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. 2022-ലെ ടൊയോട്ട ഹൈലാൻഡർ എമർജൻസി പ്രിപ്പർഡ്‌നെസ് മന്ത്രിയായ ഹർജിത് സജ്ജന്റെ ഒരു 2022 ടൊയോട്ട ഹൈലാൻഡർ (ഇപ്പോൾ അദ്ദേഹം അന്താരാഷ്ട്ര വികസന മന്ത്രിയാണ്) കാർ മോഷ്ട്ടിക്കപ്പെട്ടിരുന്നു. പിന്നീട് കണ്ടെടുക്കുകയും ചെയ്തു. കാനഡ റവന്യൂ ഏജൻസി കമ്മീഷണർ ബോബ് ഹാമിൽട്ടന്റെ 2019 ഹൈലാൻഡർ 2022-ൽ മോഷ്ട്ടിക്കപ്പെട്ടു. ഇതുവരെ ഈ വാഹനം കണ്ടെടുക്കാനായിട്ടില്ല.
