dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Cricket #India #Sports

വിരാട് കോലി കളി മതിയാക്കുന്നു

Reading Time: < 1 minute

തൻ്റെ വിരമിക്കൽ പദ്ധതിയെക്കുറിച്ച് വലിയ വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം വിരാട് കോലി. ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് താൻ ആദ്യം ഒരു നീണ്ട ഇടവേള എടുക്കുമെന്ന് താരം പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിലവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ (ആർസിബി) ഭാഗമാണ് കോലി. ജൂണിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിൽ കോലിയുടെ പ്രകടനത്തെ ഉറ്റുനോക്കുകയാണ് രാജ്യം. ഇതിനിടെയാണ് തൻ്റെ വിരമിക്കൽ പദ്ധതിയെ കുറിച്ച് താരം പ്രതികരിച്ചിരിക്കുന്നത്.
ഐപിഎൽ പ്ലേ ഓഫ് ലക്ഷ്യമിട്ട് മെയ് 18 ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (CSK) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ഒരു സുപ്രധാന മത്സരത്തിന് ഒരുങ്ങുകയാണ്. എന്ത് വില കൊടുത്തും ജയിക്കണമെന്ന ലക്ഷ്യത്തിലാണ് ആർസിബി. ഈ മത്സരത്തിന് മുമ്പ്, ബെംഗളൂരുവിൽ നടന്ന ആർസിബിയുടെ റോയൽ ഗാല ഡിന്നറിൽ വെച്ചാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോലിയോട് വിരമിക്കൽ പദ്ധതിയെക്കുറിച്ച് ചോദ്യം ഉയർന്നത്.
ഇത് വളരെ ലളിതമാണ്, ഒരു കളിക്കാരനെന്ന നിലയിൽ ഞങ്ങളുടെ കരിയറിന് ഒരു അവസാന തീയതി ഉണ്ടെന്ന് ഞാൻ കരുതുന്നു, ‘ഓ, ഇനി അത് എന്താകും’,പ്രത്യേക ദിവസമായിരിക്കുമോ എന്ന് ചിന്തിച്ച് എൻ്റെ കരിയർ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് എപ്പോഴും സ്ഥിരമായ വേഗതയിൽ പോകാൻ കഴിയില്ലെന്നും കോലി പറഞ്ഞു. അതിനാൽ പൂർത്തിയാകാത്ത ഒരു ജോലിയും ഞാൻ ഉപേക്ഷിക്കില്ല. പിന്നീട് പശ്ചാത്തപിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
ഇതോടൊപ്പം ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് താൻ ഒരു നീണ്ട ഇടവേള എടുക്കുമെന്നും കോലി സൂചിപ്പിച്ചു. ഇതിന് മുമ്പ് പലപ്പോഴും വിരമിക്കൽ പദ്ധതികളെക്കുറിച്ച് കോലി മൗനം പാലിച്ചിരുന്നു. എൻ്റെ ഈ ജോലി (ക്രിക്കറ്റ്) പൂർത്തിയായാൽ ഞാൻ പോകും, ​​കുറച്ച് സമയത്തേക്ക് നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല (ചിരിക്കുന്നു). അതിനാൽ, ഞാൻ കളിക്കുന്നിടത്തോളം, എൻ്റെ എല്ലാം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, അത് മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നും കോലി കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *