ദുബായ്: ദുബായ് സർക്കാരിന് ഇനി പുതിയ ലോഗോ. ഞായറാഴ്ച ചേർന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ ലോഗോക്ക് അംഗീകാരം നൽകി.
എല്ലാ സർക്കാർ സ്ഥാപനങ്ങളും അടുത്ത ആറ് മാസത്തിനകം പുതിയ ലോഗോയിലേക്ക് മാറണം. ഭാവി നഗരമാകാനുള്ള ദുബായിയുടെ ലക്ഷ്യങ്ങളോട് യോജിക്കുന്ന വിധത്തിലാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ഫാൽക്കൺ, ദൗ ബോട്ട് (യു.എ.ഇയുടെ പരമ്പരാഗത ബോട്ട്), ഈന്തപ്പന, ഗാഫ് ഇലകൾ, ഫ്‌ലാഗ് എന്നിങ്ങനെ അഞ്ച് അടയാളങ്ങളാണ് ലോഗോയിലുള്ളത്.







