dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #Travel

കാനഡയില്‍ ടാക്‌സി സര്‍വീസ് കേന്ദ്രീകരിച്ച് തട്ടിപ്പ്; മുന്നറിയിപ്പ് നല്‍കി ടാക്‌സി അസോസിയേഷന്‍

Reading Time: < 1 minute

കാനഡയിലെ നഗരങ്ങളിലുടനീളം ടാക്‌സി സര്‍വീസുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി റിപ്പോർട്ട്. വ്യാജ ടാക്‌സികളുമായി എത്തി ഉപഭോക്താക്കളുടെ പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുകന്നതായി കനേഡിയന്‍ ടാക്‌സി അസോസിയേഷന്‍ വ്യക്തമാക്കി. ഡ്രൈവറും യാത്രക്കാരനുമായി തെറ്റിദ്ധരിപ്പിച്ച് രണ്ട് പേര്‍ അടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്താനായി വ്യാജ ടാക്‌സിയില്‍ എത്തുന്നതെന്നും റിപ്പോർട്ട് പറയുന്നു.
ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത് ഒന്റാരിയോയിലാണ്. ടൊറന്റോ, സാര്‍നിയ, സഡ്ബറി, ഓട്ടവ എന്നിവടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ക്രെഡിറ്റ് കാര്‍ഡ് ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ ആളുകളില്‍ നിന്നും പണം തട്ടുന്നതെന്നും അപരിചിതർക്ക് ക്രെഡിറ്റ്കാര്‍ഡോ വ്യക്തിഗത സാമ്പത്തിക വിവരങ്ങളോ ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങളോ പങ്കുവയ്ക്കരുതെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ, ലൈസന്‍സുള്ള ടാക്‌സികള്‍ക്ക് സാധാരണയായി വാഹനത്തിന്റെ പിന്‍ ബമ്പറില്‍ ഘടിപ്പിച്ചിട്ടുള്ള ടാക്‌സി പ്ലേറ്റ് അല്ലെങ്കില്‍ പെർമിറ്റ് പോലെയുള്ള ചില ബ്രാന്‍ഡിംഗ് ഉണ്ട്. നിയമനാസൃതമാണെന്ന് സൂചിപ്പിക്കുന്നതിന് കാറിന്റെ വശത്ത് നമ്പറോ ലോഗോയൊ ഉണ്ടാകും. ഇതുവഴി വ്യാജ ടാക്‌സി ആണോ അല്ലെയോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് അസോസിയേഷന്‍ വിശദീകരിച്ചു. 

Leave a comment

Your email address will not be published. Required fields are marked *