കാനഡയില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. താമസം, ഭക്ഷണം, പഠനം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അവരെ അലട്ടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2023 ല്‍ 900,000 ത്തിലധികം വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ പഠിക്കാനെത്തിയത്. 10 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടിയിലധികമാണ് വിദ്യാര്‍ത്ഥികളുടെ എണ്ണം.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ജീവിത നിലവാരം വർഷം തോറും കുറഞ്ഞുവരുന്നു. സബ്സ്റ്റാന്‍ഡേര്‍ഡ് ഹൗസിംഗ്, ഫുഡ് ബാങ്കുകളെ കൂടുതലായി ആശ്രയിക്കുന്നതായും കാണാൻ സാധിക്കും. പഠനത്തിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യവും അവതാളത്തിലാകുന്നു. മികച്ച ജോലി കണ്ടെത്താന്‍ സാധിക്കാത്തതും ചിലര്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. എന്നാല്‍ മാനസിക പ്രശ്‌നം അനുഭവപ്പെടുന്നവര്‍ക്ക് എവിടെ നിന്നാണ് സഹായം ലഭിക്കുക എന്നത് തിരിച്ചറിയാന്‍ കഴിയാത്തതും പ്രശ്‌നം രൂക്ഷമാകുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു.







