ടൊറൻ്റോയിലും ജിടിഎയും ബുധനാഴ്ച പുലർച്ചയോടെ 50 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നഗരത്തിനും ജിടിഎയുടെ ഭൂരിഭാഗം പ്രദേശത്തും മഴ ആരംഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിങ്കളാഴ്‌ച മുഴുവൻ മഴ ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ മഴ കൂടുമെന്നും കൂടുതൽ ദിവസം തുടരുമെന്നും റിപ്പോർട്ട് പറയുന്നു.
മിസ്സിസാഗ-ബ്രാംപ്ടൺ, ഹാൾട്ടൺ ഹിൽസ്-മിൽട്ടൺ, വോൺ-റിച്ച്മണ്ട് ഹിൽ-മാർക്കം, പിക്കറിംഗ്-ഒഷാവ (സതേൺ ഡർഹാം റീജിയൻ), കിച്ചനർ-കേംബ്രിഡ്ജ്-വാട്ടർലൂ എന്നിടങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാളെ രാവിലെയോടെ 45 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകുന്നതിനാൽ ഹാമിൽട്ടൺ, ബാരി-കോളിംഗ്‌വുഡ്-ഹിൽസ്‌ഡെയ്ൽ, വിൻഡ്‌സർ തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേക കാലാവസ്ഥാ പ്രസ്താവനകൾ പുറപ്പെടുവിച്ചു. ടൊറൻ്റോയിലെ പകൽസമയത്തെ ഉയർന്ന താപനില ചൊവ്വാഴ്ച 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.







