dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

മെമ്പർഷിപ് പാസുകൾക്ക് പുതിയ നിയന്ത്രണമേർപ്പെടുത്തി കോസ്റ്റ്കോ

Reading Time: < 1 minute

മെമ്പർഷിപ്‌ കാർഡുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ പുതിയ സ്കാനിങ് സംവിധാനവുമായി കോസ്റ്റ്ക്കോ. ഇതുമൂലം കുടുംബാഗംങ്ങളുടെയും സുഹൃത്തുകളുടെയും കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് വിലക്കേർപ്പെടും.
ഒട്ടവ, എഡ്മോന്റോൻ, റെജിന, ബിസി യിലെ ലോവർ മൈൻലാന്ഡ് എന്നിവിടങ്ങളിലെ കോസ്റ്റ്കോ സ്റ്റോറുകളിൽ ഇതിനോടകം പുതിയ സ്കാനിങ് ഉപകരണങ്ങൾ സ്ഥാപിച്ചതായി കമ്പനി അറിയിച്ചു. കൂടാതെ മെമ്പർഷിപ് പാസുകളിൽ ഫോട്ടോ ഉൾകൊള്ളിക്കാത്തവർക്ക് തങ്ങളുടെ ഫോട്ടോ ഐഡി ഉപയോഗിക്കാമെന്നും, സന്ദർശകർക്ക് കാർഡ് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം സ്റ്റോറിൽ പ്രവേശിക്കാമെന്നും കമ്പനി അറിയിച്ചു. പുതിയ സംവിധാനം മറ്റു സ്റ്റോറുകളിലേക്കും വ്യാപിപ്പിക്കും.
കാനഡയിലെയും യു എസ് ലെയും ഉപഭോക്താക്കൾക്കുള്ള മെമ്പർഷിപ് തുക സെപ്റ്റംബർ ഒന്ന് മുതൽ വർധിപ്പിക്കുമെന്ന് കമ്പനി തീരുമാനിച്ചതിനു പിന്നാലെയാണ് ഈ മാറ്റം. ഇത് ആദ്യമായല്ല ബിഗ് ബോക്സ്‌ ക്ലബ്‌ അംഗത്വവുമായുള്ള നിയമങ്ങൾ കർശനമാക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് മെമ്പർഷിപ് കാർഡുകളിൽ ഫോട്ടോ നിർബന്ധമാക്കിയത്.

Leave a comment

Your email address will not be published. Required fields are marked *