മഞ്ഞ് മുതൽ ശക്തമായ കാറ്റ് വരെ ഉണ്ടാകുന്ന സാഹചര്യത്തിൽ കാനഡയുടെ ഭൂരിഭാഗവും ഈ വാരാന്ത്യത്തിൽ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ.
ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോർ
കാറ്റിനും മഴയ്ക്കും സാധ്യയുള്ളതിനാൽ ലാബ്രഡോറിൻ്റെ തെക്കുകിഴക്കും ന്യൂഫൗണ്ട്‌ലാൻഡിലുടനീളവും മുന്നറിയിപ്പ് നൽകി.
ലാബ്രഡോറിലെ ലോഡ്ജ് ബേ പ്രദേശം ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഉയർന്ന ഭൂപ്രദേശങ്ങളിൽ മഞ്ഞുവീഴ്ച 30 സെൻ്റീമീറ്ററിൽ കവിയുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകുന്നു. കാറ്റ് മണിക്കൂർ 90 കി.മീ / 110 കി.മീ വേഗത വേഗത്തിൽ വീശാനും സാധ്യയുണ്ടെന്ന് ഏജൻസി പറയുന്നു.
ന്യൂഫൗണ്ട്‌ലാൻഡിന്റെ വടക്ക് ഭാഗത്ത്, 20 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. പ്രവിശ്യയുടെ തെക്ക്-കിഴക്കൻ ഭാഗങ്ങളിലും കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, തീരത്ത് 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നു. കിഴക്കേ അറ്റത്ത് 30 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മാരിടൈംസ്
20 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും ഉയർന്ന പ്രദേശങ്ങളിൽ 60 സെൻ്റീമീറ്റർ വരെയും വടക്കൻ നോവ സ്കോഷ്യയയിലെ ഇൻവർനെസ് കൗണ്ടിക്കുംസമീപ പ്രദേശങ്ങൾക്കും ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് പറയുന്നു.
തെക്ക്, കേപ് ബ്രെട്ടൺ ദ്വീപിൻ്റെ ശേഷിക്കുന്ന ഭാഗങ്ങളിലും നോവ സ്കോഷ്യയയുടെ വടക്കൻ മെയിൻ ലാൻ്റിൻ്റെ ചില ഭാഗങ്ങളിലും പ്രത്യേക കാലാവസ്ഥാ പ്രസ്താവന നൽകിയിട്ടുണ്ട്. അഞ്ച് മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞ് പ്രതീക്ഷിക്കുന്നു, കൂടാതെ മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. പ്രിൻസ് എഡ്വേർഡ് ഐലൻഡ് ഞായറാഴ്ച മുതൽ തിങ്കളാഴ്ച വരെ സമാനമായ കാലാവസ്ഥാ ഉണ്ടകും. പ്രവിശ്യയുടെ കിഴക്കൻ ഭാഗങ്ങളിൽ അഞ്ച് മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞും മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടായേക്കും.
ക്യുബെക്ക്
ഇന്ന് രാവിലെ മുതൽ ക്യുബെക്കിൻ്റെ ചില ഭാഗങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കിഴക്കൻ തീരത്ത്, ലാബ്രഡോർ അതിർത്തിക്ക് സമീപം, മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പടിഞ്ഞാറ്, കാറ്റിൻ്റെ കാഠിന്യം കുറവായിരിക്കുമെന്നും കാലാവസ്ഥ മുന്നറിയിപ്പ് പറയുന്നു. മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
കാങ്കിക്‌സുജുവാക്ക് - റാഗ്‌ലാൻ തടാകത്തിൻ്റെ വടക്കൻ മേഖലയിൽ മഞ്ഞുവീഴ്‌ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 മുതൽ 80 കി.മീ/വേഗതയുള്ള കാറ്റും പൂജ്യത്തിനടുത്തുള്ള ദൃശ്യപരതയും ഉണ്ടായേക്കും. അജെയിംസ് ബേയുടെ തീരത്ത്, 20 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് പറയുന്നു.
ഒൻ്റാറിയോ
തെക്കൻ ഒൻ്റാറിയോയുടെ ഭൂരിഭാഗവും ശനിയാഴ്ച വരെ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയ്ട്ടുണ്ട്. വടക്കുകിഴക്കൻ തടാകപ്രദേശം മുതൽ പാരി സൗണ്ട് വരെ മുന്നറിയിപ്പ് വ്യാപിച്ചുകിടക്കുന്നു. വടക്ക്, ബ്രൂസ് പെനിൻസുലയിലെ ജോർജിയൻ ബേ, ഹുറോൺ തടാക തീരങ്ങളിൽ, സ്ട്രാറ്റ്ഫോർഡിൻ്റെ തെക്കുപടിഞ്ഞാറ്, ഗ്രാൻഡ് ബെൻഡ്. എന്നാൽ കിച്ചനർ-വാട്ടർലൂ പ്രദേശത്ത് മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രദേശങ്ങളിൽ 15 മുതൽ 40 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. മഞ്ഞ് ദൃശ്യപരത മോശമായ അവസ്ഥ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഞ്ഞുവീഴ്ച ശനിയാഴ്ച മുതൽ ഞായറാഴ്ച വരെ നീണ്ടുനിൽക്കും.
മാനിറ്റോബ
മാനിറ്റോബയുടെ മുഴുവൻ ഭാഗവും ശനിയാഴ്ച അതിശൈത്യ മുന്നറിയിപ്പിലാണ്. കാറ്റിൻ്റെ തണുപ്പ് പ്രവിശ്യയുടെ വടക്കൻ പകുതിയിൽ -45 വരെയും തെക്ക് -40 വരെയും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്‌കാച്ചെവൻ
ഈ വാരാന്ത്യത്തിൽ സസ്‌കാച്ചെവാൻ്റെ കിഴക്കൻ ഭാഗത്തും തെക്ക്-മധ്യ, മധ്യ-പടിഞ്ഞാറൻ പ്രദേശങ്ങളിലും അതിശൈത്യ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വടക്ക് -45 വരെയും തെക്ക് -40 വരെയുമാണ് താപനില.
ആൽബെർട്ട
സസ്‌കാച്ചെവാനുമായുള്ള ആൽബെർട്ടയുടെ മധ്യ-കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ അതിശൈത്യമുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെക്ക്, ലെത്ത്ബ്രിഡ്ജിന് സമീപം, 10 മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടായേക്കും. കനത്ത മഞ്ഞുവീഴ്ച കാരണം, ദൃശ്യപരത പെട്ടെന്ന് കുറയും. യാത്രക്കാർ ശ്രദ്ധാപൂർവം വാഹനമോടിക്കാനും റോഡുകളിൽ സുരക്ഷിതമായ അകലം പാലിക്കാനും മുന്നറിയിപ്പിൽ പറയുന്നു.
ബ്രിട്ടീഷ് കൊളംബിയ
ഫോർട്ട് സെൻ്റ് ജോൺ മേഖലയിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച അതിശൈത്യ മുന്നറിയിപ്പിന് ഇന്നും തുടരും. കാറ്റും തണുപ്പും അടുത്ത ശനിയാഴ്ച രാവിലെ വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 20 കിലോമീറ്റർ വേഗ
മഞ്ഞ് മുതൽ ശക്തമായ കാറ്റ് വരെ; കാനഡയുടെ ഭൂരിഭാഗം പ്രദേശത്തും മുന്നറിയിപ്പ്
Reading Time: 2 minutes






