ഫെബ്രുവരി മുതൽ വിവിധ രാജ്യങ്ങളിൽ നിന്നായി ആഴ്ചയിൽ 200 ലധികം കനേഡിയൻ വാഹനങ്ങൾ കണ്ടെത്തിയതായി ഇൻ്റർപോൾ. 1,500-ലധികം വാഹനങ്ങൾ കണ്ടെത്തിയതായി അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസി പറയുന്നു. ഈ വർഷം ആദ്യം കാനഡയുടെ മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ ഡാറ്റാബേസ് ഇന്റർപോളിന്റെ ഡാറ്റാബേസിലേക്ക് സംയോജിപ്പിക്കാനുള്ള RCMP യുടെ തീരുമാനത്തെ തുടർന്ന് മൊത്തം 1,500 ത്തിലധികം വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
137 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്ന ഇന്റർപോളിന്റെ ഡാറ്റാബേസ് അനുസരിച്ച് ഈ വർഷം മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ കാര്യത്തിൽ കാനഡ ലോകത്തിലെ ഏറ്റവും മുൻപന്തിയിലുള്ള 10 രാജ്യങ്ങൾക്കിടയിലാണ് റിപ്പോർട്ട് പറയുന്നു. എസ്‌യുവികളും ക്രോസ്ഓവറുകളും പോലെയുള്ള വാഹനങ്ങളാണ് കാനഡയിൽ കൂടുതലായി മോഷ്ടിക്കപ്പെടുന്നത്.
കാനഡയിൽ നിന്നും മോഷ്ടിക്കപ്പെട്ട 1500-ലധികം വാഹനങ്ങൾ കണ്ടെത്തിയതായി ഇൻ്റർപോൾ

Reading Time: < 1 minute