ഇന്ത്യ ലോകത്തിലെ നാലാമത്തെ സൈനിക ശക്തി. പ്രതിരോധ വെബ്‌സൈറ്റായ ഗ്ലോബൽ ഫയർപവറാണ് പട്ടിക പുറത്ത് വിട്ടത്. രാജ്യങ്ങളുടെ സൈനിക ശക്തി അപഗ്രഥിച്ച് ഇവർ തയാറാക്കിയ റിപ്പോർട്ടാണ് ഇത്. ആഗോളതലത്തിൽ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണ്. റഷ്യയും ചൈനയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളാണുള്ളത്. സൈനികരുടെ എണ്ണം, സൈനിക ഉപകരണങ്ങൾ, സാമ്പത്തിക സ്ഥിരത, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിങ്ങനെ 60-ലധികം ഘടകങ്ങൾ റിപ്പോർട്ടിനായി അപഗ്രഥിച്ചിട്ടുണ്ട്. 145 രാജ്യങ്ങളിൽ നിന്നും ഇത്തരത്തിൽ വിവരങ്ങൾ ശേഖരിച്ചാണ് 2024-ലെ ഗ്ലോബൽ റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. പവർ ഇൻഡക്സ് സ്കോർ നിർണ്ണയിക്കുകയാണ് റിപ്പോർട്ട്. ഇതിന് പുറമേ റാങ്കിംഗിലുണ്ടായിട്ടുള്ള മാറ്റങ്ങളും അതിന്റെ റിപ്പോർട്ട് പരിശോധിക്കുന്നു.
ലോകത്തിലെ 10 മികച്ച സൈനികശക്തിയുള്ള രാജ്യങ്ങൾ:
അമേരിക്ക
റഷ്യ
ചൈന
ഇന്ത്യ
ദക്ഷിണ കൊറിയ
ബ്രിട്ടൺ
ജപ്പാൻ
തുർക്കി
പാകിസ്താൻ
ഇറ്റലി
