പത്ത് ട്രാൻസ്‌പോർട്ട് ട്രക്കുകൾ ഉൾപ്പെടെ 1.4 മില്യൺ ഡോളറിലധികം വിലമതിക്കുന്ന മോഷണ വാഹനങ്ങൾ കണ്ടെത്തി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP). ഒന്റാരിയോയിലെ കാലിഡണിൽ നടത്തിയ തിരച്ചിലാണ് വാഹനങ്ങൾ കണ്ടെത്തിയത്.
മൊത്തം 1.435 മില്യൺ ഡോളർ വിലമതിക്കുന്ന 16 മോഷണ വാഹനങ്ങൾ കണ്ടെത്തിയതായി OPP പറയുന്നു. പിക്ക്-അപ്പ് ട്രക്ക്, ഒരു സെഡാൻ, രണ്ട് എസ്‌യുവികൾ, പത്തോളം ട്രാൻസ്പോർട്ട് ട്രക്കുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
1.4 മില്യൺ ഡോളറിലധികം വിലമതിക്കുന്ന മോഷണ വാഹനങ്ങൾ കണ്ടെത്തി OPP

Reading Time: < 1 minute