യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് പിന്തുണ കൂടുന്നതായി ആക്ടിവോട്ട് നടത്തിയ അഭിപ്രായ സർവേ. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസിനേക്കാൾ കൂടുതൽ പിന്തുണ ഏറ്റവും പുതിയ സർവേയിൽ ട്രംപിന് ലഭിച്ചു.
സെപ്റ്റംബർ 22 ന് ശേഷം ഇതാദ്യമായാണ് അഭിപ്രായ സർവേയിൽ ട്രംപിന് ലീഡ് ലഭിക്കുന്നത്. ഒക്ടോബർ 3നും ഒക്ടോബർ 8നും ഇടയിൽ 1,728 വോട്ടർമാരിൽ നടത്തിയ സർവേയിൽ ഹാരിസിന് 46.4 ശതമാനവും ട്രംപിന് 50.6 ശതമാനവുമാണ് പിന്തുണ ലഭിച്ചത്. എന്നാൽ സെപ്റ്റംബർ 11 നും 17 നും ഇടയിൽ ആക്റ്റിവോട്ട് നടത്തിയ സർവേയിൽ ട്രംപിന് 47.3 ശതമാനവും ഹാരിസിന് 52.7 ശതമാനവുമായിരുന്നു പിന്തുണ. മൂന്ന് ആഴ്ചകൾക്കുള്ളിലാണ് ട്രംപിന്റെ പിന്തുണയിൽ വർധനയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.







