dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കനേഡിയൻ യുവാക്കളിൽ എച്ച്ഐവിയും ലൈംഗിക രോ​ഗങ്ങളും വർധിച്ചതായി റിപ്പോർട്ട്

Reading Time: < 1 minute

കനേഡിയൻ യുവാക്കളിൽ എച്ച്ഐവിയും ലൈംഗിക രോ​ഗങ്ങളും വർധിച്ചതായി റിപ്പോർട്ട്. 18 മുതൽ 24 വരെ പ്രായമുള്ള 1,005 കനേഡിയൻ യുവാക്കളിലും LGBTQ2S+ ആയ ആളുകളിലും നടത്തിയ സർവേയിലാണ് കണ്ടെത്തൽ. മാർച്ച് ഏപ്രിൽ മാസങ്ങളിലായി ലെറ്റ്‌സ്‌ടോപ്പ് എയ്‌ഡ്‌സ് എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് സർവേ നടത്തിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഒന്നോ അതിലധികമോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടട്ടതായും സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കി. എന്നാൽ 10-ൽ ഏഴുപേർ മാത്രമേ ഇതുവരെ എസ്ടിഐ അല്ലെങ്കിൽ എച്ച്ഐവി പരിശോധനയ്ക്ക് വിധേയരായിട്ടുള്ളൂ എന്നും സർവേ പറയുന്നു. എച്ച്ഐവി അല്ലെങ്കിൽ എസ്ടിഐ രോഗനിർണയം നടത്തിയവരിൽ, ഏകദേശം 34 ശതമാനം പേർ ചികിത്സ തേടുന്നില്ലെന്നും, 2022 ലേക്കാൾ ഇത് 27 ശതമാനമായി വർധിച്ചതായും റിപ്പോർട്ട് പറയുന്നു.
നിലവിലെ സെക്‌സ്-എഡ് പാഠ്യപദ്ധതി കാലഹരണപ്പെട്ടതാണെന്ന് ഗവേഷകർ പറയുന്നു. ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും യുവാക്കളെ അവരുടെ ലൈംഗിക ആരോഗ്യം നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്നതും അത്യന്താപേക്ഷിതമാണെന്നും ഗവേഷകർ ഓർമ്മപ്പെടുത്തുന്നു.

Leave a comment

Your email address will not be published. Required fields are marked *