dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ഇമി​ഗ്രേഷൻ മാറ്റങ്ങളിൽ പ്രതിഷേധം ശക്തമാക്കി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികൾ

Reading Time: < 1 minute

കാനഡയിലെ സമീപകാലത്തായി ഉണ്ടായ ഇമി​ഗ്രേഷൻ മാറ്റങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സ്ഥിരതാമസ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് കൊളംബിയയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും അഡ്വക്കേറ്റ് ഗ്രൂപ്പുകളും ഡൗണ്‍ടൗണ്‍ വാന്‍കുവറില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബീസി പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിലെ മാറ്റങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്ന് ഇവർ പെറ്റീഷനിലൂടെ വ്യക്തമാക്കി. സാധാരണയായി നിയുക്ത പ്രോഗ്രാമുകളില്‍ നിന്നുള്ള ബിരുദധാരികള്‍ക്ക് സ്ഥിരതാമസ പദവിക്കായി നേരിട്ട് അപേക്ഷിക്കാമെന്ന് പെറ്റീഷനില്‍ പറയുന്നു. 
സമീപകാലത്തായി പ്രോഗ്രാമിലെ ചില മാറ്റങ്ങള്‍ മാസ്‌റ്റേഴ്‌സ് പ്രോഗ്രാം ഗ്രാജ്വേറ്റ്‌സ് ഇപ്പോള്‍ ഒഫിഷ്യല്‍ വണ്‍-ഇയര്‍ സ്‌കില്‍ഡ് ജോബ് ഓഫര്‍ ഉറപ്പാക്കുകയും യോഗ്യതയ്ക്കായി ചില ഭാഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണമെന്ന് വ്യക്തമാക്കുന്നു. നയം മാറ്റം നിലവിലുള്ളതും ഭാവിയില്‍ വരാന്‍ പോകുന്നതുമായ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ പാതയെ തടസ്സപ്പെടുത്തുമെന്ന് പ്രതിഷേധക്കാർ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *