ബാങ്ക് ഓഫ് കാനഡയുടെ അടിസ്ഥാന പലിശ നിരക്ക് അഞ്ച് ശതമാനത്തിൽ നിലനിർത്താൻ തീരുമാനിച്ചു. തുടർച്ചയായ നാലാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.
എന്നാൽ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനെകുറിച്ച് ചർച്ച ആരംഭിച്ചതായും ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം സൂചന നൽകി. പ്രധാന പോളിസി നിരക്ക് ഉയർന്നതാണോ എന്നതിൽ നിന്ന് അത് അഞ്ച് ശതമാനമായി എത്രകാലം നിലനിർത്തണം എന്നതിലേക്ക് ചർച്ച മാറിയതായും അദ്ദേഹം കിട്ടിച്ചേർത്തു.
ബാങ്ക് ഓഫ് കാനഡ പലിശ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയിരുന്നു.







