dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India

ഈ വര്‍ഷം 13,000; കാനഡയില്‍ അഭയം തേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വർധിച്ചു

Reading Time: < 1 minute

കാനഡയില്‍ അഭയം തേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി കണക്കുകൾ. 2024-ലെ ആദ്യ എട്ട് മാസത്തിനുള്ളില്‍ ഏകദേശം 13,000 അന്തർദേശീയ വിദ്യാർത്ഥികൾ കാനഡയിൽ അഭയം തേടിയിട്ടുണ്ടെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥികൾ, പൗരത്വം കാനഡയുടെ കണക്കുകൾ പറയുന്നു.
ജനുവരി 1 നും ഓഗസ്റ്റ് 31 നും ഇടയിൽ കാനഡയിൽ ആകെ 119,835 റെഫ്യൂജി ക്ലെയ്മുകളുണ്ടായി. ഈ വര്‍ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഏറ്റവും കൂടുതൽ റെഫ്യൂജി ക്ലെയ്മുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഓഗസ്റ്റിലാണ്. സ്റ്റുഡന്റ് വിസകളിലോ സ്റ്റഡി പെര്‍മിറ്റുകളിലോ ഉള്ള 1785 പേര്‍ റെഫ്യൂജി സ്റ്റാറ്റസിനായി അപേക്ഷിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 ൽ ആകെ 1,515 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത് ഈ വർഷം 600 ശതമാനം വർധനവാണെന്നും റിപ്പോർട്ട് പറയുന്നു.
സ്റ്റുഡന്റ് വിസകളില്‍ രാജ്യത്ത് എത്തി അഭയാര്‍ത്ഥികളായി മാറുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുന്നതായി ഇമിഗ്രേഷന്‍ മിനിസ്റ്റർ വ്യക്തമാക്കിയിരുന്നു. അക്രമത്തിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷപ്പെടുന്നവർക്ക് അഭയം നൽകാൻ കാനഡയ്ക്ക് ധാർമ്മിക ബാധ്യതയുണ്ടെന്നും എന്നാൽ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *