ജസ്റ്റിൻ ട്രൂഡോയെ പുറത്താക്കാനുള്ള ലിബറൽ എംപിമാരുടെ പ്രതിഷേധത്തിനിടയിൽ ഇന്ന് ലിബറൽ കോക്കസ് നടക്കും. അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള ജസ്റ്റിൻ ട്രൂഡോയുടെ കഴിവിൽ ആശങ്ക പ്രകടിപ്പിച്ച് നിരവധി ലിബറൽ എംപിമാർ രംഗത്തെത്തിയിരുന്നു. പാർട്ടിക്ക് വേണ്ടി ട്രൂഡോ സ്ഥാനമൊഴിയണമെന്ന് അവർ വ്യക്തമാക്കുന്നു. ജൂണിലും ഓഗസ്റ്റിലും ലിബറൽ എംപിമാരും തങ്ങളുടെ ആശങ്കകൾ പാർട്ടിയെ അറിയിച്ചിരുന്നു.
30 ലിബറൽ എംപിമാർ ട്രൂഡോയുടെ രാജി ആവശ്യവുമായി ബന്ധപ്പെട്ട കത്തിൽ ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ട്രൂഡോയെ പിന്തുണച്ച് നിരവധി എംപിമാർ രംഗത്തെത്തിയിട്ടുണ്ട്. ട്രൂഡോയുടെ രാജി ആവശ്യവുമായി ബന്ധപ്പെട്ട കത്തിൽ ഒപ്പുവെച്ചതായി ഷോൺ കേസി പരസ്യമായി വ്യക്തമാക്കിയിരുന്നു.







