dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Malayalam Movies #movie

കേരളത്തിൽ ഈ ആഴ്ച മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല

Reading Time: < 1 minute

ഈ ആഴ്ച മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന മുൻ തീരുമാനത്തിൽ ഉറച്ച് നിന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. അതേസമയം വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തെ തീരുമാനത്തിൽ നിന്നും ഒഴിവാക്കി വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്നാണ് സംഘടന അറിയിച്ചിരുന്നത്.
ഫെബ്രുവരി 22 ന് എത്തുന്ന മഞ്ഞുമ്മൽ ബോയ്‌സിൻറെ റിലീസിന് ശേഷം തീരുമാനം നടപ്പാക്കാനാണ് സംഘടനയുടെ പുതിയ തീരുമാനം. വാർത്താ സമ്മേളനത്തിലാണ് ഫിയോക് തങ്ങളുടെ തീരുമാനങ്ങൾ വിശദീകരിച്ചത്. സിംഗിൾ സ്‌ക്രീൻ തിയറ്ററുകൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ഫിയോക് പറയുന്നു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പേരിൽ കണ്ടൻറ് മാസ്റ്ററിംഗ് യൂണിറ്റും അനുബന്ധ ചട്ടങ്ങളും ബാധ്യതയാവുകയാണ്. ഏത് പ്രൊജക്റ്റർ വേണമെന്നത് തീരുമാനിക്കേണ്ടത് അതത് തിയറ്റർ ഉടമകളാണ്. പ്രൊജക്റ്ററിൻറെ വില ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷമേ ഒടിടിയിൽ നൽകൂ എന്ന ധാരണ നിർമാതാക്കൾ ലംഘിക്കുന്നുവെന്നും ആ കാലാവധിക്കു മുൻപ് സിനിമകൾ ഒടിടിയിൽ നൽകുന്നുവെന്നുമാണ് തിയേറ്റർ ഉടമകളുടെ പ്രധാന പരാതി.


Leave a comment

Your email address will not be published. Required fields are marked *