dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #World

ഇന്ത്യക്കാരെ നാടുകടത്തി അമേരിക്ക; ഓരോ ആറ് മണിക്കൂറിലും ഒരു ഇന്ത്യക്കാരൻ

Reading Time: < 1 minute

ഈ വര്‍ഷം ഓരോ ആറ് മണിക്കൂറിലും ഒരു ഇന്ത്യക്കാരനെ അമേരിക്ക നാടുകടത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിട്ട 2024-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021 നെ അപേക്ഷിച്ച് 2024 ല്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യാക്കാരുടെ എണ്ണത്തില്‍ 400 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകൾ പറയുന്നു. ഈ കണക്കുകള്‍ ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുന്നതാണ്.
2021 ല്‍ 292 ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയതെങ്കില്‍ 2024 ല്‍ ഇത് 1529 ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ 2021 ല്‍ 59,011 പേരെ അമേരിക്ക നാടുകടത്തിയപ്പോള്‍ 2024 ല്‍ ഇത് 2,71,484 ആയി. യുഎസ് കുടിയേറ്റ നിയമത്തില്‍ വരുന്ന മാറ്റങ്ങള്‍, ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ എന്നിവയാണ് നാടുകടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.
ഡൊണാള്‍ഡ് ട്രംപ് ആദ്യ തവണ പ്രസിഡന്റായിരുന്ന 2019, 2020 വര്‍ഷങ്ങളിലായി 3928 ഇന്ത്യക്കാരെയാണ് യുഎസില്‍നിന്ന് നാടുകടത്തിയത്. ഈ രണ്ടു വര്‍ഷങ്ങളില്‍ നാടുകടത്തിയ അത്രയുംപേര്‍ വരില്ല ബൈഡന്‍ ഭരണത്തിലെ നാലുവര്‍ഷത്തെ പുറത്താക്കപ്പെട്ട ഇന്ത്യക്കാര്‍. ബൈഡന്റെ ഭരണത്തിന് കീഴില്‍ 3467 ഇന്ത്യക്കാരെയാണ് ഇന്ത്യക്കാരെയാണ് നാടുകടത്തിയിട്ടുള്ളത്.

Leave a comment

Your email address will not be published. Required fields are marked *