മലിനമായി കിടന്ന ഫോർട്ട്കൊച്ചി ബീച്ച് റഷ്യയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ ശുചീകരിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ, ടൂറിസം വകുപ്പ് സംഭവത്തിൽ റിപ്പോർട്ട് തേടി. റഷ്യന്‍ വിനോദസഞ്ചാരികള്‍ മാലിന്യങ്ങള്‍ ബീച്ചില്‍ നിന്ന് വാരി ചാക്കുകളില്‍ നിറയ്ക്കുന്ന വീഡിയോയാണ് വൈറലായത്. ചാക്ക് കെട്ടുകൾക്ക് നടുവിൽ കൊച്ചിക്കാർക്കായി ഒരു സന്ദേശവും ഇവർ എഴുതി വെച്ചിരുന്നു. ‘‘നിങ്ങളുടെ ജീവിതം ശുചീകരിക്കുക, മാലിന്യം ശേഖരിച്ച് അവ കത്തിച്ചു കളയുകയോ, കുഴിച്ചു മൂടുകയോ ചെയ്യുക’’, എന്നാണ് ഈ സന്ദേശത്തിൽ എഴുതിയിരുന്നത്.
വീഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് ജില്ലാ ഭരണകൂടത്തിനെതിരെയും കൊച്ചി കോര്‍പ്പറേഷനെതിരെയും ഉയരുന്നത്. ഞായറാഴ്ചയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയെയാണ് ഫോര്‍ട്ട് കൊച്ചി ബീച്ച് ശുചീകരിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്നാണ് സഞ്ചാരികളുടെയും ടൂറിസം സംഘാടകരുടെയും പരാതി.
