കാനഡയില്‍ ഇലക്ട്രിക് വാഹന, ബാറ്ററി പ്ലാന്റ് നിര്‍മാണത്തിനായി ഹോണ്ട 18.4 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുന്നതായി റിപ്പോർട്ട്. ജാപ്പനീസ് വാര്‍ത്ത ഏജന്‍സി നിക്കി ഏഷ്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വാഹന വിപണിയിൽ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്ത് വാഹന, ബാറ്ററി പ്ലാന്റ് നിർമിക്കുന്ന കാര്യം ഹോണ്ട പരിഗണിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സി വ്യക്തമാക്കുന്നു.
ഒന്റാരിയോയിലെ അലിസ്റ്റണിലെ ഹോണ്ടയുടെ നിലവിലുള്ള പ്ലാന്റിന് അടുത്തും മറ്റ് നിരവധി സൈറ്റുകളും പ്ലാന്റ് നിര്‍മാണത്തിനായി നോക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു, . വര്‍ഷാവസാനത്തോടെ നിക്ഷേപ സാധ്യതയുള്ള തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നു.
ഇവി ഉൽപ്പാദനം വർധിപ്പിക്കാൻ കമ്പനി വിവിധ സംരംഭങ്ങൾ നോക്കുകയാണെന്ന് ഹോണ്ട കാനഡ വക്താവ് പറഞ്ഞു, എന്നാൽ ജാപ്പനീസ് റിപ്പോർട്ട് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.“100 ശതമാനം വൈദ്യുതീകരിച്ച വാഹനങ്ങൾ എന്ന ഞങ്ങളുടെ 2040 ലെ ലക്ഷ്യം കൈവരിക്കുന്നതിന്, പ്രാദേശിക ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ ഓപ്ഷനുകൾ ഞങ്ങൾ പരിഗണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.







