അജൈവമായ 95 ശതമാനം സ്ട്രോബറികൾ, ചീര, കാബജ് പോലുള്ള ഇലക്കറികൾ , മാസ്റ്റാർഡ് ഗ്രീൻസ്, മുന്തിരികൾ, പീച്ച്, പിയർ, തുടങ്ങിയവയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി 2024 Shopper’s Guide to Pesticides in Produce. നെക്റ്ററൈൻ, ആപ്പിൾ, ഹോട്ട് പെപ്പെർ, ചെറി , ബ്ലൂബെറി, എന്നിവ ഈ ലിസ്റ്റിൽ ഉണ്ട്. ഡേർട്ടി ഡസൻ എന്നറിയപ്പെടുന്ന ഈ പട്ടിക എൻവയോൺമെന്റ് വർക്കിങ്ങ് ഗ്രൂപ്പ് എന്ന സംഘടനയാണ് പ്രതിവർഷം പുറത്തിറക്കുന്നത്.
അവകാഡോ, സ്വീറ്റ്കോൺ, പൈനാപ്പിൾ, ഉള്ളി, പപ്പായ എന്നിവ ക്ലീൻ 15 എന്ന ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. താരതമ്യേന കുറഞ്ഞ അളവിൽ കീടനാശിനി അടങ്ങിയ ഉൽപന്നങ്ങൾ ആണിവ.







