ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് വന്നതോടെ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെങ്കിലും കൂടുതൽ കനേഡിയന്മാർ AI ഉപയോഗിക്കുന്നതായി പുതിയ സർവേ. ലെഗർ സർവേ പ്രകാരം കനേഡിയൻമാരിൽ 30 ശതമാനവും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകൾ ഉപയോഗിക്കുന്നു. ഒരു വർഷം മുമ്പ് ഇത് 25 ശതമാനമായിരുന്നു, എന്നാൽ സർവേയിൽ പ്രതികരിച്ചവരിൽ മൂന്നിൽ രണ്ട് പേരും തങ്ങളുടെ ജീവിതത്തിൽ അവ ഉണ്ടാകാനുള്ള സാധ്യത ഭയാനകമാണെന്ന് വ്യക്തമാക്കി. 1,614 കനേഡിയൻമാരെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ, പ്രായം കുറഞ്ഞവരും പ്രായമായവരും AIയെ എങ്ങനെ കാണുന്നു എന്നതിൽ വ്യക്തമായ വ്യത്യാസം കാണിച്ചു. 18 നും 34 നും ഇടയിലുള്ളവരിൽ 58% പേർ AI ഉപയോഗിക്കുന്നതായും എന്നാൽ 55 വയസ്സിനു മുകളിൽ ഉള്ളവരിൽ 13% മാത്രമാണ് AI ഉപയോഗിക്കുന്നത്. ചിലർ അവ ഉപയോഗിക്കുന്നു എന്ന കാര്യം അറിഞ്ഞില്ലെന്നതിനാൽ AI യുമായി ഇടപഴകിയവരുടെ എണ്ണം റിപ്പോർട്ട് ചെയ്തിരിക്കുന്നതിനേക്കാൾ കൂടുതലായിരിക്കുമെന്ന് ലെഗർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ക്രിസ്റ്റ്യൻ ബോർക് പറഞ്ഞു.
