മുതലത്തലയുമായി വിദേശി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. കനേഡിയന്‍ വിനോദസഞ്ചാരിയെ അധികൃതര്‍ കസ്റ്റംസിന് കൈമാറി. തായ്ലന്ഡില് പോയപ്പോള്‍ അവിടെ നിന്നും വാങ്ങിയതാണിതെന്നാണ് യുവാവിന്‍റെ വിശദീകരണം. മുതലയെ താന്‍ വേട്ടയാടുകയോ കൊല്ലുകയോ ചെയ്തിട്ടില്ലെന്നും കൗതുകം കൊണ്ട് വാങ്ങിയതാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം,ഇത്തരം വസ്തുക്കളുമായി യാത്ര ചെയ്യുമ്പോള്‍ കൈവശം സൂക്ഷിക്കേണ്ട രേഖകളൊന്നും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മുതലത്തല വാങ്ങിയതിന്‍റെ ബില്ലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് മുതലത്തല പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി വിമാനത്താവള അധികൃതര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ലാബിലെ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഏത് തരം മുതലയുടേതാണ് തലയെന്നും മറ്റ് വിശദ വിവരങ്ങളും അറിയാന്‍ കഴിയുകയുള്ളൂവെന്ന് ഡല്‍ഹി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ രാജേഷ് ടണ്ഠന്‍ അറിയിച്ചു. മുതലത്തല നിലവില്‍ വനംവകുപ്പിന്‍റെ കസ്റ്റഡിയിലാണ്.
മുതലയുടെ തലയുമായി കാനഡ പൗരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

Reading Time: < 1 minute