dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Technology #World

വിമാനത്തില്‍ നിന്ന് 16,000 അടി താഴ്ചയിലേക്ക് വീണ ഐഫോണിന് ഒരു പോറലുമില്ല, പ്രവർത്തനക്ഷമം

Reading Time: < 1 minute

കഴിഞ്ഞ ദിവസം അമേരിക്കയിൽ അലാസ്ക എയർലൈൻസ് വിമാനത്തിന്‍റെ വാതില്‍ പറക്കുന്നതിനിടെ ഇളകി തെറിച്ചതിനെ തുടർന്ന് 16,000 അടി താഴ്ചയിലേക്ക് വീണ ഐഫോണ്‍ ഒരു പോറലുകളുമില്ലാതെ കണ്ടെത്തി. വിന്റോ സീറ്റിലിരുന്ന യാത്രക്കാരന്റെ ഐഫോണ്‍ ആണ് താഴേക്ക് വീണത്. പോർട്ട്‌ലാൻഡിലെ ഒറിഗോണിൽ നിന്ന് കാലിഫോർണിയയിലെ ഒന്റാറിയോയിലേക്ക് പറന്നുകൊണ്ടിരുന്ന അലാസ്‌ക എയർലൈൻസ് എഎസ്‌എ 1282 വിമാനത്തിൽ നിന്നാണ് ഐഫോൺ താഴേക്ക് വീണത്. ഫോണിന്റെ മോഡൽ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, X-ൽ പങ്കിട്ട ഫോട്ടോകളിൽ നിന്ന്, അത് ഒന്നുകിൽ iPhone 14 Pro അല്ലെങ്കിൽ iPhone 15 Pro ആണെന്നാണ് സൂചന. ഐഫോണിന്റെ ഫോട്ടോകൾ സീനാഥൻ ബേറ്റ്‌സ് എന്ന ഉപയോക്താവാണ് X-ൽ പങ്കുവെച്ചത്. ഫോൺ ലഭിക്കുമ്പോൾ ബാറ്ററി ചാർജ് പകുതിയോളം ബാക്കി ഉണ്ടായിരുന്നു. യാത്രാമധ്യേ വിമാനത്തിന്‍റെ ഒരു ജനൽ വാതിലും ഫ്യൂസ്‌ലേജിന്റെ ഒരു ഭാഗവും പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേത്തുടർന്ന് വിമാനം അമേരിക്കയിലെ ഒറിഗോണിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. പോർട്ട്‌ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് വിമാനം 16,000 അടി ഉയരത്തിലായിരുന്നതായാണ് റിപ്പോർട്ട്. 174 യാത്രക്കാരും ആറ് ജീവനക്കാരുമായി വിമാനം സുരക്ഷിതമായി ഇറക്കിയതായി എയർലൈൻ അറിയിച്ചു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *