dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

കാനഡ ചൈൽഡ് ബെനിഫിറ്റ് ജനുവരി 20-ന് വിതരണം ചെയ്യും

Reading Time: < 1 minute

കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനമായ കാനഡ ചൈൽഡ് ബെനിഫിറ്റ് പേയ്മെന്റ് ജനുവരി 20-ന് വിതരണം ചെയ്യും. 18 വയസ്സിനു താഴെയുള്ളവർക്കാണ് ഈ ആനുകൂല്യത്തിനു അർഹത. ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് എല്ലാം ഇതിലൂടെ സഹായം ലഭിക്കും.
ആറ് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി 7,786.92 ഡോളറും (പ്രതിമാസം $648.91), ആറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക് പരമാവധി 6,570 (പ്രതിമാസം $547.5) ഡോളറുമായിരിക്കും സിസിബി ഇൻസ്റ്റാൾമെന്റ് ആയി ലഭിക്കുക.

അടുത്ത കാനഡ ചൈൽഡ് ബെനിഫിറ്റ് തീയ്യതികൾ; ജനുവരി 20,ഫിബ്രവരി 20, മാർച്ച് 20, ഏപ്രിൽ 17, മെയ് 20, ജൂൺ 20,ജൂലൈ 18, ഓഗസ്ത് 20, സെപ്തംബർ 19,ഒക്ടോബർ 20,നവംബർ 20.

Leave a comment

Your email address will not be published. Required fields are marked *