dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

ഹൈവേ 407 ETR ടോൾ വർധിക്കുന്നു; നിരക്കുകൾ അറിയാം

Reading Time: < 1 minute

അഞ്ച് വർഷത്തിനിടെ ആദ്യമായി ഹൈവേ 407 ETR-ൽ ടോൾ വർധിക്കുന്നു. പുതിയ ടോൾ സോണുകൾ, വാഹന വർഗ്ഗീകരണങ്ങൾ സമയ-ഉപയോ​ഗ നിരക്കുകളും നിലവിൽ വരും. മാറ്റങ്ങൾ 2025 ജനുവരി 1-മുതൽ നിലവിൽ വരും. സമയവും യാത്ര ചെയ്യുന്ന മേഖലയും അനുസരിച്ച് ചെറുവാഹനങ്ങളുടെ ടോൾ നിരക്ക് ഒരു കിലോമീറ്ററിന് മൂന്ന് മുതൽ 14 സെൻറ് വരെയാണ്. മിക്ക വ്യക്തി​ഗത ട്രാൻസ്പോർട്ട് ഉപഭോക്താക്കളും അവരുടെ പ്രതിമാസ ബില്ലിൽ 8 ഡോളർ വരെ വർധനയുണ്ടായേക്കും.
ട്രാഫിക് ഇല്ലാതാക്കി ഹൈവേ 407 ബർലിം​ഗ്ടണിനും പിക്കറിം​ഗിനുമിടയിൽ 108 കിലോമീറ്ററുകളിലുടനീളം 12 സോണുകൾ ഉള്ളതായി കമ്പനി പറയുന്നു. മോട്ടോർസൈക്കിളുകൾക്ക് സെഡാനുകളേക്കാളും എസ്‌യുവികളേക്കാളും കുറഞ്ഞ തുക ഈടാക്കും. അതേസമയം വലിയ ട്രക്കുകൾ, വാനുകൾ, ടോവിംഗ് ട്രെയിലറുകൾ എന്നിവയ്ക്ക് കൂടുതൽ പണം നൽകേണ്ടിവരും.

Rates & Fees ലിങ്ക്; https://www.407etr.com/en/rate-chart-light

Leave a comment

Your email address will not be published. Required fields are marked *