2025-ൽ യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കാനഡ. യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ യാത്ര ചെയ്യാൻ പറ്റുന്ന മൂന്നാമത്തെ രാജ്യമായാണ് കാനഡ മാറിയിരിക്കുന്നത്. നോർത്ത് അമേരിക്കൻ ട്രാവൽ ഇൻഷുറൻസ് കമ്പനിയായ ബെർക്ഷെയർ ഹാത്ത്വേ ട്രാവൽ പ്രൊട്ടക്ഷൻ (BHTP) ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഐസ്ലാൻഡ് ഒന്നാം സ്ഥാനത്തും രണ്ടാമത് ഓസ്ട്രേലിയയും പട്ടികയിൽ ഇടം പിടിച്ചപ്പോൾ മൂന്നാമതായാണ് കാനഡ പട്ടികയിലുള്ളത്. സ്വിറ്റ്സർലൻഡ് (5), ന്യൂസിലാൻഡ് (6), യുണൈറ്റഡ് കിംഗ്ഡം (13), സ്വീഡൻ (15) തുടങ്ങിയ എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങൽ.
കുറ്റകൃത്യങ്ങൾ, തീവ്രവാദം, രോഗങ്ങൾ എന്നിവയിൽ നിന്നുള്ള സുരക്ഷ, LGBTQIA+ യാത്രക്കാർ തുടങ്ങിയ ഗ്രൂപ്പുകളുടെ സുരക്ഷ എന്നിവ ഉൾപ്പെടെ യാത്രാ സുരക്ഷയുടെ ഒന്നിലധികം മേഖലകൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.
അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ നിന്നും ഭീകരതയിൽ നിന്നുള്ള സുരക്ഷയിലും കാനഡ രണാം സ്ഥാനം നേടിയപ്പോൾ, ഗതാഗത സുരക്ഷ, ആരോഗ്യ നടപടികൾ എന്നിവയിൽ രാജ്യം ഒന്നാം സ്ഥാനത്തെത്തി.
എങ്ങനെ കാനഡ സന്ദർശിക്കാം
കാനഡയിലേക്കുള്ള യാത്രക്കാർ സാധാരണയായി കാനഡയിൽ പ്രവേശിക്കുന്നതിന് സന്ദർശക വിസയ്ക്കോ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനോ (ഇടിഎ) അപേക്ഷിക്കേണ്ടതുണ്ട്. അമേരിക്കക്കാർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും അതുപോലെ സെൻ്റ് പിയറിയിലും മിക്കെലോണിലും താമസിക്കുന്ന ഫ്രാൻസിലെ പൗരന്മാർക്കും ഒരു eTA ആവശ്യമില്ല. അവർ പ്രവേശിക്കുമ്പോൾ പാസ്പോർട്ട് പോലുള്ള സാധുവായ യാത്രാ രേഖകൾ ഹാജരാക്കേണ്ടതുണ്ട്.
ആവശ്യമായ രേഖകൾ ഉള്ളത് കൊണ്ട് മാത്രം പ്രവേശനം ലഭിക്കണമില്ല. മുൻകാല ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പ്രവേശനം ലഭിക്കാറില്ല.







