കേംബ്രിഡ്ജ് മേഖലയിൽ ചുഴലിക്കാറ്റ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് എൻവിയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ. ടൊറന്റോയിൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിക്കുന്നു. ശക്തമായ ഇടിമിന്നൽ ചുഴലിക്കാറ്റിന് കാരണമായേക്കാം. കനത്ത മഴയ്ക്കും മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് അടിക്കുന്നതിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.
കേംബ്രിഡ്ജ്, റോസ്വില്ലെ, ബ്രെസ്ലോ, പ്രസ്റ്റൺ, ഹേസ്പെലർ, വെസ്റ്റ് ഗ്വെൽഫ്, ആബർഫോയിൽ, മോറിസ്റ്റൺ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ 40 മില്ലി മീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ കാലാവസ്ഥ തെളിയും എന്നാണ് പ്രതീക്ഷിക്കുന്നത്.







