കാനഡയില്‍ ഓരോ വര്‍ഷവും ആശുപത്രിക്ക് പുറത്ത് 60,000 പേര്‍ക്കെങ്കിലും ഹൃദയസ്തംഭനം സംഭവിക്കുന്നതായും ഇതില്‍ 10 ശതമാനം ആളുകള്‍ക്ക് മാത്രമേ അതിജീവിക്കാന്‍ സാധിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്. ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് ഫൗണ്ടേഷന്റെ ‘എവരി സെക്കന്‍ഡ് കൗണ്ട്‌സ്’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒരാള്‍ക്ക് ഹൃദയസ്തംഭനം അനുഭവപ്പെടുമ്പോള്‍ നാല് ശതമാനം കനേഡിയന്‍ പൗരന്മാര്‍ക്ക് മാത്രമേ തിരിച്ചറിയാന്‍ കഴിയൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നു. മസ്തിഷ്‌ക ക്ഷതം സംഭവിക്കുകയും ചെയ്യും. കാനഡയില്‍ 65 വയസ്സിന് താഴെയുള്ളവരിലാണ് ഭൂരിഭാഗവും ഹൃദയസ്തംഭനമുണ്ടാകുന്നത്. എന്നാല്‍ പ്രായമാവര്‍ക്ക് മാത്രമല്ല ചെറുപ്പക്കാരിലും ഹൃദയസ്തംഭനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
