മനസ്സില്ലാ മനസ്സോടെയെങ്കിലും തിങ്കൾ മുതൽ ഫെഡറൽ ജീവനക്കാർക്ക് ആഴ്ചയിൽ 3 ദിവസം ഓഫീസിലേക്ക് മടങ്ങേണ്ടിവരും. ഈ പോളിസിക്കെതിരായി പൊതുസേവക യൂണിയൻ റാലി സംഘടിപ്പിക്കും. യുണിയന്റെ സമ്മർ ഓഫ് ഡിസ്കൻഡന്റും കോടതി നടപടികളുമെല്ലാം നടന്നുകൊണ്ടിരിക്കെത്തന്നെയാണ് സെപ്റ്റംബർ 9 മുതൽ പുതിയ പോളിസി പ്രാബല്യത്തിൽ വരുന്നത്. മാറ്റങ്ങളുണ്ടാവാൻ സമയമെടുക്കുമെന്ന തിരിച്ചറിവിലും നിയമ പോരാട്ടത്തിൽ ഉറച്ചു നിൽക്കുകയാണ് യൂണിയൻ.
” വിജയം പെട്ടെന്നുണ്ടാവില്ലായിരിക്കാം. പക്ഷെ നമ്മൾ പോരാട്ടം തുടരും. ഇത് ഭാവിയിലെ ഫെഡറൽ ജീവനക്കാർക്കും മുഴുവൻ തൊഴിലാളികൾക്കും വേണ്ടിയാണ്. “
പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി പബ്ലിക് സർവീസ് ഓഫ് കാനഡയുടെ പ്രസിഡന്റ് ജനിഫർ കാർ പറയുന്നു.
ആഴ്ചയിൽ 4 ദിവസമെങ്കിലും ഓഫീസിലെത്തണമെന്ന പോളിസി മെയ് മാസത്തിലാണ് ഒട്ടവയിൽ പ്രഖ്യാപിക്കുന്നത്. സമ്മർ ഓഫ് ഡിസ്കണ്ടന്റ് ആയിരുന്നു ഇതിനോടുള്ള യൂണിയന്റെ പ്രതികരണം. ഇതിന് പിന്നാലെ അന്യായ തൊഴിൽ പരിശീലനത്തെയും നയ പരാതികളെയും സംബന്ധിക്കുന്ന നിയമ നടപടികൾ പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ സ്വീകരിച്ചു.
പൊതുഗതാഗതരംഗത്ത് തിരക്കൊഴിഞ്ഞ സമയങ്ങളിൽ നടപ്പിലാക്കിയ സർവിസ് കട്ടുകളെക്കുറിച്ചും യൂണിയൻ ആശങ്കയുയർത്തുന്നു.







