കാനഡയിലെ ഒരു വാടക യൂണിറ്റിന് ഫെബ്രുവരിയിൽ പ്രതിമാസം 2,193 ഡോളറായി ഉയർന്നതായി Rentals.ca and Urbanation റിപ്പോർട്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.5 ശതമാനം വർധനവുണ്ടായതായും 2023 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വാർഷിക വളർച്ചയാണിതെന്നും റിപ്പോർട്ട് പറയുന്നു.
ഫെബ്രുവരിയിൽ ഒരു ബെഡ്‌റൂം യൂണിറ്റിൻ്റെ ശരാശരി പ്രതിമാസ ചെലവ് $1,920 ആയിരുന്നു. 2023 ലെ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 12.9 ശതമാനം വർധന. രണ്ട് കിടപ്പുമുറിയുടെ വില $2,293 ആയിരുന്നു, ഇത് പ്രതിവർഷം 11.3 ശതമാനം വർധിച്ചു. ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് വർദ്ധന ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കാനഡയിൽ ശരാശരി വാടക മൊത്തത്തിൽ 21 ശതമാനം അല്ലെങ്കിൽ പ്രതിമാസം ശരാശരി $384 വർദ്ധിച്ചതായി റിപ്പോർട്ട് പറയുന്നു.
ഏറ്റവും വേഗത്തിൽ വാടക വർധിക്കുന്നത് ആൽബർട്ടയിലാണ്. കഴിഞ്ഞ മാസം മൊത്തം ശരാശരി വിലകൾ 20 ശതമാനം ഉയർന്ന് 1,708 ഡോളറിലെത്തി.ബ്രിട്ടീഷ് കൊളംബിയയും ഒൻ്റാറിയോയും ഫെബ്രുവരിയിൽ ഏറ്റവും മന്ദഗതിയിലുള്ള വളർച്ച രേഖപ്പെടുത്തി, യഥാക്രമം 1.3 ശതമാനവും ഒരു ശതമാനവും വാർഷിക വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ പ്രവിശ്യകൾ കാനഡയിലെ വാടകക്കാർക്ക് ഏറ്റവും ചെലവേറിയതായി തുടരുന്നു, ബിസിയിൽ മൊത്തം ശരാശരി വാടക $2,481 ആണ്. ഒൻ്റാറിയോയിൽ 2,431 ഡോളറും.







