dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

ആദ്യ ലോകസുന്ദരി കികി ഹകാന്‍സണ്‍ അന്തരിച്ചു

Reading Time: < 1 minute

വാഷിങ്ടണ്‍: ആദ്യത്തെ മിസ് വേൾഡ് കികി ഹകാന്‍സണ്‍ അന്തരിച്ചു. കാലിഫോര്‍ണിയയിലെ വീട്ടിലായിരുന്നു അന്ത്യം. 95 വയസായിരുന്നു. മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കികി ഹകാന്‍സണ്‍ മരിച്ച വിവരം പുറത്തുവിട്ടത്. 1951ല്‍ ലണ്ടനില്‍ നടന്ന ആദ്യ മിസ് വേള്‍ഡ് മത്സരത്തിലാണ് കികി ഹകാന്‍സണ്‍ ലോക സുന്ദരി കിരീടം ചൂടിയത്.
ഫെസ്റ്റിവല്‍ ഓഫ് ബ്രിട്ടന്റെ ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ മത്സരം പിന്നീട് മിസ് വേള്‍ഡ് എന്നറിയപ്പെടുകയായിരുന്നു. ബിക്കിനിയിട്ടായിരുന്നു അന്ന് ഹകാന്‍സണ്‍ മത്സരിച്ചിരുന്നത്. ബിക്കിനിയിട്ട് മിസ് വേള്‍ഡ് കിരീടം ചൂടിയ ഒരേയൊരു വ്യക്തി എന്ന പട്ടവും കികി ഹകാന്‍സണായിരുന്നു. ആദ്യ ലോകസുന്ദരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധിപേരാണ് എത്തിയത്.

Leave a comment

Your email address will not be published. Required fields are marked *