ഇനി എഡ്മന്റണിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് മലയാളം പഠിക്കാം. 6 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കാണ് അവസരം. കേരള സർക്കാരിന്റെ മലയാളം മിഷന്റെ കീഴിൽ മഞ്ചാടി മലയാളം സ്കൂൾ 2024 – 2025 അധ്യയനവർഷത്തേക്കുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഓൺലൈനായും ഇടക്കിടെ ശനിയാഴ്ചകളിൽ വ്യക്തിഗത ക്ലാസുകൾ നടക്കും.
രജിസ്റ്റേഷനായി https://mami.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: 5879833941,5877104620 എന്നീ നമ്പറുമായി ബന്ധപ്പെടാം.







