ഓവൻ സൗണ്ട്: ഗ്രേ ബ്രൂസ് ഏരിയയിൽ അന്തരിച്ച മലയാളി ജേക്കബ് കുര്യാക്കോസിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. സംസ്കാര ചടങ്ങുകൾക്കും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റ് ചിലവുകൾക്കുമായാണ് ഫണ്ട് ശേഖരിക്കുന്നത്. ജേക്കബിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തുന്നത്.
ജനുവരി മൂന്നിന് ഹൃദയാഘാതത്തെത്തുടർന്നാണ് ചെങ്ങന്നൂർ ഓതറ സ്വദേശി ജേക്കബ് കുര്യാക്കോസിന്റെ (46) മരിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
മലയാളി ജേക്കബ് കുര്യാക്കോസിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

Reading Time: < 1 minute