മുംബൈ: സിനിമ- സീരിയല്‍ നടന്‍ ഋതുരാജ് സിങ് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. പാൻക്രിയാറ്റിക് സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
അനുപമ, ബനേഗി അപ്നി ബാത്ത്, ശപഥ്, ഹിറ്റ്ലർ ദീദി, തെഹ്കികാത്, ജ്യോതി, ബെയ്‌ന്തേഹാ, ദിയ ഔർ ബാതി ഹം, അദാലത് തുടങ്ങിയവ ഋതുരാജിന്റെ ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകളാണ്. ബദ്രിനാഥ് കി ദുൽഹനിയ, തുനിവ്, യാരിയൻ 2 എന്നീ ചിത്രങ്ങളിലും ബന്ദിഷ് ബാൻഡിറ്റ്‌സ്, അഭയ്, നെവർ കിസ് യുവർ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇൻ ഹെവൻ സീസൺ 2 എന്നീ സീരീസുകളിലും അഭിനയിച്ചു. വിവേക് അഗ്നിഹോത്രി, ഹൻസൽ മെഹ്ത, സോനു സൂദ് തുടങ്ങിയവർ നടന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.







