ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ. അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’, 9Ente Mezhukuthiri Athazhangal) വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ , വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് നോബിൾ ജോസ് ആയിരുന്നു.
സൂരജ് തോമസിന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ മലയാള റൊമാന്റിക് കോമഡി ചിത്രമാണ് എന്റെ മെഴുകുതിരി അത്താഴങ്ങൾ. മിയയോടൊപ്പവും പ്രധാന വേഷത്തിലെത്തുന്ന അനൂപ് മേനോനാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ദിലീഷ് പോത്തൻ, ലാൽ ജോസ്, ബൈജു, അലൻസിയർ ലീ ലോപ്പസ്, വി കെ. പ്രകാശ്, ഹന്ന റജി കോശി, ശ്രീകാന്ത് മുരളി, നിസ എൻ.പി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ സംഗീതസംവിധായകൻ എം. ജയചന്ദ്രനാണ്. അനൂപ് മേനോനോടൊപ്പം സിനിമയുടെ പശ്ചാത്തലം നിർവഹിച്ചിരിക്കുന്നത് രാഹുൽ രാജ് ആണ്.
